ഒരു വെറൈറ്റി ദോശ ആയാലോ? രുചിയില്‍ കേമന്‍ ഗുണവും മെച്ചം
വേണ്ട ചേരുവകള്‍...
1. പച്ചരി 2 കപ്പ്
2. ഉഴുന്നുപരിപ്പ് 1/2 കപ്പ്
3. അവല്‍ 2 ടേബിള്‍ സ്പൂണ്‍
4. ഉലുവ 1/4 ടീ സ്പൂണ്‍
5.കാരറ്റ് 3 എണ്ണം
6. കായപ്പൊടി 1/4 ടീസ്പൂണ്‍
7. മല്ലിയില (അരിഞ്ഞത്) 2 ടീസ്പൂണ്‍
8. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ഒന്നു മുതല്‍ നാലു വരെയുള്ള ചേരുവകള്‍ കുതിര്‍ത്ത് അരയ്ക്കുക. ശേഷം നാല് മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കുക. മാവിലേക്ക് കാരറ്റ് അരച്ചത്, മല്ലിയില, കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ദോശക്കല്ലില്‍ മാവ് ഒഴിച്ച് നെയ്യ് തടവി ദോശ ചുട്ടെടുക്കാം.